കേരള സാങ്കേതിക സർവകലാശാലയിലെ ഇയർബാക്ക് സംവിധാനം ഒഴിവാക്കാൻ സിൻഡിക്കേറ്റിൽ നിർണായക തീരുമാനം. ഇതിന്റെ ഭാഗമായി അഞ്ചാം സെമസ്റ്ററിലെ ഇയർ ബാക്ക് ആണ് താൽക്കാലികമായി ഒഴിവാക്കിയിരിക്കുന്നത്.
സർവകലാശാലയിൽ ഈ സംവിധാനം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയ ഉറപ്പാണ് ഇപ്പോൾ ഔദ്യോഗികമായി നടപ്പിലായിരിക്കുന്നത്.
അതേസമയം, കേരള സർവകലാശാലയിലെ പരീക്ഷ നടത്തിപ്പിലെ അപാകതകളുമായി ബന്ധപ്പെട്ട വിഷയത്തിലും ഇന്ന് സിൻഡിക്കേറ്റിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്.
മറ്റന്നാൾ ചേരുന്ന സിൻഡിക്കേറ്റ് യോഗം ഈ വിഷയം പ്രധാനമായും ചർച്ച ചെയ്യും. വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം ഉടലെടുത്തിരുന്നു.
സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

