ടെഹ്റാൻ: ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ബസിജ് അർദ്ധസൈനിക വിഭാഗം എന്നിവയിൽ പുതിയ നിയമനങ്ങൾ നിലവിൽ വന്നു. പരമോന്നത നേതാവ് മുജ്തബ ഖംനഇ ആണ് നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ചത്.
അമേരിക്കൻ-ഇസ്രയേൽ അക്രമണങ്ങളിൽ കൊല്ലപ്പെട്ട സേന മേധാവികൾക്ക് പകരക്കാരായാണ് പുതിയ നിയമനങ്ങൾ നടത്തിയിരിക്കുന്നത്.
ഇറാൻ വിപ്ലവ സേന ബസീജ് ഓർഗണൈസേഷനും ഐആർജിസി നാവിക സേനയ്ക്കുമടക്കം പുതിയ മേധാവികളെ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ ഉന്നത സൈനിക സ്ഥാനങ്ങളിലേക്ക് ആറ് മുതിർന്ന മേധാവികളെയാണ് നിയോഗിച്ചിരിക്കുന്നത്.
പരമോന്നത നേതാവും സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫുമായ മുജ്തബ ഹുസൈനി ഖമേനി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തുവിട്ടു. ടെലഗ്രാമിലൂടെയാണ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ പുറത്തുവന്നത്.
പുതിയ ഉത്തരവുകൾ പ്രകാരം ഇറാൻ സായുധ സേനയുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി മേജർ ജനറൽ അലി അബ്ദുള്ളാഹിയെ തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ചീഫായി ബ്രിഗേഡിയർ ജനറൽ കിയോമാർസ് ഹൈദരി ചുമതലയേൽക്കും.
ഐ.ആർ.ജി.സിയുടെ പരമോന്നത കമാൻഡർ-ഇൻ-ചീഫായി മേജർ ജനറൽ പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി അഹമ്മദ് വാഹിദിയെ ഔദ്യോഗികമായി നിയമിച്ചിട്ടുണ്ട്. ഐ.ആർ.ജി.സിയുടെ പുതിയ ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് പദവിയിലേക്ക് മൊസ്തഫ ഇസാദിയെയും തെരഞ്ഞെടുത്തു.
കൂടാതെ, ഐ.ആർ.ജി.സി നാവികസേനാ മേധാവിയായി റിയർ അഡ്മിറൽ അലി ഒസ്മായിയും രാജ്യത്തെ പ്രമുഖ അർദ്ധസൈനിക വിഭാഗമായ ബസിജിന്റെ തലവനായി മുൻ ഐ.ആർ.ജി.സി ഇന്റലിജൻസ് മേധാവി ഹുസൈൻ തയേബിയും ചുമതലയേൽക്കും. നിലവിലുള്ള യുദ്ധസാഹചര്യത്തിൽ രാജ്യത്തിന്റെ പ്രതിരോധ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിർണായക നടപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

