ദില്ലി: കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതായി വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ സ്വിഗി ഇൻസ്റ്റാമാർട്ടിനോട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) വിശദീകരണം തേടി. ഇതുമായി ബന്ധപ്പെട്ട് ഒൻപത് കാരണം കാണിക്കൽ നോട്ടീസുകളാണ് അധികൃതർ കമ്പനിക്ക് നൽകിയിരിക്കുന്നത്.
ഉപഭോക്താക്കളിൽ നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രോട്ടീൻ പൗഡർ, മുട്ടകൾ, റെഡി-ടു-ഈറ്റ് ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ കേടായ നിലയിൽ ലഭിച്ചുവെന്നതാണ് പ്രധാന പരാതികൾ.
ഇതിനുപുറമെ, വിതരണത്തിന് അനുമതിയില്ലാത്ത ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ പ്ലാറ്റ്ഫോമിലൂടെ വിറ്റഴിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിതരണ കേന്ദ്രങ്ങളിലെയും സ്റ്റോറുകളിലെയും മോശം ശുചിത്വ സാഹചര്യങ്ങളെക്കുറിച്ചും നോട്ടീസിൽ ഗൗരവകരമായ പരാമർശങ്ങളുണ്ട്.
ഈ നോട്ടീസുകൾക്ക് രണ്ടാഴ്ചയ്ക്കകം കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ, ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എഫ്എസ്എസ്എഐ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

