ഉത്തർപ്രദേശ് സംസ്ഥാനത്തെ മഹോബ ജില്ലയിൽ സർക്കാർ സ്കൂൾ പ്രധാനാധ്യാപകനെതിരെ കർശന നടപടി. സ്കൂൾ ക്ലാസ് മുറിയിൽ ഇരുന്ന് മദ്യപിക്കുകയും അശോഭനീയമായ രീതിയിൽ പെരുമാറുകയും ചെയ്ത സംഭവത്തിലാണ് നടപടി സ്വീകരിച്ചത്.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ വിശദമായ അന്വേഷണത്തിൽ ആരോപണങ്ങൾ പൂർണ്ണമായും സത്യമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്. ക്ലാസ് മുറിയിൽ മദ്യപിച്ച ശേഷം പാട്ടുവെച്ച് കിടക്കുന്ന അധ്യാപകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചത്. ഈ അധ്യാപകനെതിരെ നേരത്തെയും നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
മിക്കവാറും ദിവസങ്ങളിൽ സ്കൂളിൽ മദ്യപിച്ചാണ് ഇയാൾ എത്തുന്നതെന്നും, സ്കൂൾ സമയത്ത് അടിവസ്ത്രവും ടൗവലും മാത്രം ധരിച്ച് ഇദ്ദേഹം ക്ലാസിൽ കാണപ്പെടാറുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. അധ്യാപകന്റെ ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

