ലോസ് ആഞ്ചൽസ്: യൂറോപ്പിലെ കരുത്തരായ ബെൽജിയത്തിനെതിരെ ആവേശകരമായ വിജയം സ്വന്തമാക്കി സ്പെയിൻ ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിൻ എതിരാളികളെ പരാജയപ്പെടുത്തിയത്.
മത്സരത്തിലുടനീളം ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച സ്പെയിനിനായി ഫാബിയാൻ റൂയിസ്, മൈക്കൽ മെറീനോ എന്നിവർ സ്കോർ ചെയ്തു. തുടർച്ചയായ രണ്ടാം മത്സരത്തിലും പകരക്കാരനായി ഇറങ്ങി നിർണായക ഗോൾ നേടാൻ ആഴ്സനൽ താരമായ മെറീനോയ്ക്ക് സാധിച്ചു.
സെമിഫൈനലിൽ കരുത്തരായ ഫ്രാൻസ് ആണ് സ്പെയിനിന്റെ എതിരാളികൾ. മത്സരത്തിൽ സ്പെയിൻ ക്യാപ്റ്റൻ റോഡ്രിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
പത്തിൽ 7.8 റേറ്റിങ് നേടിയ താരം 94 ശതമാനം പാസിങ് കൃത്യതയാണ് പുറത്തെടുത്തത്. മത്സരത്തിൽ രണ്ട് മികച്ച അവസരങ്ങൾ സൃഷ്ടിക്കാനും, രണ്ട് ഗ്രൗണ്ട് ഡ്യൂവലുകൾ വിജയിക്കാനും, രണ്ട് ക്ലിയറൻസുകൾ നടത്താനും അദ്ദേഹത്തിനായി.
ആകെ 118 തവണ പന്തിൽ സ്പർശിച്ച റോഡ്രി, ഈ ടൂർണമെന്റിൽ ഫൈനൽ തേർഡിലേക്ക് ഏറ്റവും കൂടുതൽ പാസുകൾ നൽകിയ താരമെന്ന നേട്ടവും സ്വന്തമാക്കി (170 പാസുകൾ). പ്രതിരോധത്തിലും മുന്നേറ്റത്തിലും ടീമിനെ താളത്തിലാക്കുന്നതിൽ റോഡ്രി നിർണായക പങ്കാണ് വഹിക്കുന്നത്.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കായി മികച്ച ഫോമിൽ കളിക്കുന്ന റോഡ്രിയുടെ പ്രകടനം സെമിഫൈനലിലും സ്പെയിനിന് നിർണ്ണായകമാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

