ചെറുപുഴയിൽ പാചകവാതക സിലിണ്ടറുകളുമായി സഞ്ചരിക്കുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. തിരുമേനി-താബോർ റോഡിലെ ചട്ടിവയൽ ഭാഗത്ത് വെച്ച് ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം നടന്നത്.
വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർ മുട്ടാണിശ്ശേരി സുമേഷ്, സഹായി താഴത്തുവളപ്പിൽ അഭിലാഷ് എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. വാഹനം മറിഞ്ഞതിനെത്തുടർന്ന് സിലിണ്ടറുകൾ റോഡിലേക്ക് ചിതറിത്തെറിച്ചുവെങ്കിലും, മറ്റ് വലിയ അപകടങ്ങൾ ഒഴിവായത് ആശ്വാസമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

