കേരളത്തിലെ ടെലികോം സേവന രംഗത്ത് വരുമാനത്തിലും വരിക്കാരുടെ എണ്ണത്തിലും മികച്ച മുന്നേറ്റം കൈവരിച്ച് റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട
2025-26 വർഷത്തെ റിപ്പോർട്ടിലാണ് കമ്പനിയുടെ ഈ നേട്ടം വ്യക്തമാക്കുന്നത്. ടെലികോം മേഖലയിലെ സുപ്രധാന സാമ്പത്തിക സൂചികയായ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) വിഹിതത്തിൽ ഒന്നാമതെത്താൻ ജിയോയ്ക്ക് സാധിച്ചു.
സാമ്പത്തിക വളർച്ച 2025-26 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ജിയോയുടെ എജിആർ വിപണി വിഹിതം 32.8 ശതമാനമായി ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ 868.16 കോടി രൂപയാണ് കമ്പനി എജിആർ ഇനത്തിൽ രേഖപ്പെടുത്തിയത്.
മുൻവർഷത്തെ ഇതേ പാദത്തിൽ ഇത് 796.59 കോടി രൂപയായിരുന്നു. വരിക്കാരുടെ വർധനവ് കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ അഞ്ച് ലക്ഷത്തിലധികം പുതിയ വരിക്കാരെയാണ് കമ്പനി തങ്ങളുടെ സേവനത്തിലേക്ക് ആകർഷിച്ചത്.
ഇതിൽ 3.53 ലക്ഷം മൊബിലിറ്റി ഉപഭോക്താക്കളും, 1.51 ലക്ഷം ഹോം ബ്രോഡ്ബാൻഡ് (ഫൈബർ) ഉപഭോക്താക്കളും ഉൾപ്പെടുന്നു. മൊബൈൽ കണക്റ്റിവിറ്റി, ജിയോ ട്രൂ 5ജി സേവനങ്ങൾ, ഹോം ബ്രോഡ്ബാൻഡ് സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം വ്യക്തിഗത ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ലഭ്യമാക്കുന്ന വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് വിപണിയിലെ ഈ വളർച്ചയ്ക്ക് കാരണമെന്ന് കമ്പനി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

