ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ഹിമാചൽ പ്രദേശ് സ്വദേശി ആദിത്യ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി ശിവാനന്ദ് ചൗരസ്യ എന്നിവരാണ് മരണപ്പെട്ടവരിൽ ഉൾപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി.
സെറ്റെബെല്ലോ വാണിജ്യ കപ്പലുമായി നിലവിൽ യാതൊരുവിധ ആശയവിനിമയവും സാധ്യമല്ലെന്ന് FSUI ജനറൽ സെക്രട്ടറി മനോജ് യാദവ് അറിയിച്ചു. വാണിജ്യ കപ്പലിന് നേരെയുണ്ടായ ഈ ആക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
അതേസമയം, ആക്രമണത്തിനിരയായ കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. കടൽ മേഖലയിൽ ചരക്ക് കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ അതീവ ഗൗരവകരവും ആശങ്കാജനകവുമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

