പിഎം ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്ത് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം രംഗത്ത്. നിലപാടുകൾ വ്യക്തമാക്കുന്നതിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്ന് മുഖപ്രസംഗത്തിലൂടെ പത്രം കുറ്റപ്പെടുത്തുന്നു.
സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷമുള്ള പ്രാരംഭ ദിനങ്ങളിൽ ജനങ്ങളുടെ വിശ്വാസത്തെ തകിടം മറിക്കുന്ന നടപടികളാണ് ഉണ്ടായതെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. നയപ്രഖ്യാപനത്തിലോ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രത്തിലോ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ ഉൾപ്പെടുത്താതിരുന്നതിലെ ഔചിത്യത്തെ പത്രം ചോദ്യം ചെയ്യുന്നു.
ഇത്തരമൊരു നിലപാട് സ്വീകരിക്കാൻ സർക്കാർ എന്തിനാണ് അതീവ ജാഗ്രത പുലർത്തിയതെന്നും എഡിറ്റോറിയലിൽ ചോദിക്കുന്നു. പിഎം ശ്രീ പോലുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന അവ്യക്തമായ നിലപാടുകളും അനിശ്ചിതത്വവും സർക്കാരിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചിട്ടില്ലേ എന്ന് പരിശോധിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

