ബിജെപി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന എൻ കെ സുധീർ കോൺഗ്രസ് പാർട്ടിയിലേക്ക് മടങ്ങുന്നു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്.
നേരത്തെ ചേലക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സുധീറിന്റെ രാഷ്ട്രീയ നീക്കങ്ങൾക്ക് വഴിത്തിരിവായത്.
തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്തുവന്ന അദ്ദേഹം, പി വി അൻവറിന്റെ പിന്തുണയോടെ ചേലക്കരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം പി വി അൻവറുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് അദ്ദേഹം ബിജെപിയിൽ ചേരുകയായിരുന്നു.
കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: “എന്റെ രാഷ്ട്രീയ വേരുകളും ആശയങ്ങളും എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ, അഭിമാനത്തോടെയും സന്തോഷത്തോടെയും ഞാന്‍ വീണ്ടും കോണ്‍ഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
ഒരു പ്രവര്‍ത്തകനെന്ന നിലയില്‍, നാട്ടിലെയും പാര്‍ട്ടിയിലെയും എന്റെ പ്രിയപ്പെട്ടവരുടെ ആഗ്രഹത്തെ മാനിച്ചും, എന്റെ മനസ്സാക്ഷിയുടെ ശബ്ദം കേട്ടുമാണ് ഞാന്‍ ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇനി പഴയ വീര്യത്തോടെയും ആവേശത്തോടെയും നിങ്ങളോടൊപ്പം നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്”.
മനസ്സാക്ഷിയുടെ ശബ്ദവും പാർട്ടി പ്രവർത്തകരുടെ ആഗ്രഹവും മാനിച്ചാണ് ഈ തീരുമാനമെന്നും, പഴയ ഊർജ്ജസ്വലതയോടെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുമെന്നും എൻ കെ സുധീർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

