കൊല്ലം പുനലൂരിൽ ആത്മഹത്യാശ്രമം തടഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ. തൂക്കുപാലത്തിന് സമീപമുള്ള പ്രധാന പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെയാണ് പുനലൂരിലെ ഓട്ടോ ഡ്രൈവറായ താജുദീൻ സാഹസികമായി രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. രാജപാളയം സ്വദേശിയായ യുവാവ് പുനലൂരിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്.
പാലത്തിന്റെ കൈവരിയിൽ കയറി അത്യന്തം അപകടകരമായ സാഹചര്യത്തിൽ ആറ്റിലേക്ക് ചാടാൻ ശ്രമിക്കുന്നതിനിടെയാണ് താജുദീൻ ഇദ്ദേഹത്തെ ശ്രദ്ധിച്ചത്. ഉടൻ തന്നെ ഓടിയെത്തിയ താജുദീൻ, യുവാവിന്റെ ഷർട്ടിൽ പിടിച്ച് ബലമായി പാലത്തിലേക്ക് വലിച്ചിറക്കുകയായിരുന്നു.
സംഭവത്തെത്തുടർന്ന് യുവാവിനെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. പിന്നീട് ഇദ്ദേഹം ജോലി ചെയ്തിരുന്ന ഹോട്ടൽ അധികൃതരുടെ സഹായത്തോടെ യുവാവിനെ നാട്ടിലേക്ക് മടക്കിയയച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

