കൽപ്പറ്റ: പച്ചക്കറി വണ്ടിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അര കോടി രൂപ വില മതിക്കുന്ന ഹാൻസ് പിടികൂടി. 2700 കിലോ ഹാൻസാണ് പിടികൂടിയത്. നിരോധിത പുകയില ഉൽപ്പന്നം ലോറിയിൽ കൊണ്ടുവന്ന മാനന്തവാടി വാളാട് സ്വദേശി സർബാസ് പിടിയിലായി. കർണാടകയിൽ നിന്ന് ആണ് നിരോധിത പുകയില കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]