പുഴകളിലും തോടുകളിലും വീട്ടുവളപ്പുകളിലെ ചെറിയ കുളങ്ങളിലും താമര നട്ട് വിരിയിക്കുന്നത് സാധാരണമാണെങ്കിലും, വ്യത്യസ്തമായ ഒരു പരീക്ഷണത്തിലൂടെ ശ്രദ്ധേയനാവുകയാണ് കോട്ടയം പാറാമ്പുഴ മോസ്കോ പ്രദീപ്ഭവനിൽ എസ്.പ്രദീപ്. തന്റെ വീട്ടിൽ മുട്ടത്തോടിനുള്ളിൽ താമര നട്ട് അദ്ദേഹം മൊട്ടിയിയിരിക്കുകയാണ്.
ജലസസ്യ പ്രേമിയായ പ്രദീപ് തൃശൂർ സ്വദേശി ലിജോ ജോൺസൺന്റെ പക്കൽ നിന്നാണ് അക്ഷയ ഇനത്തിൽപെട്ട ഹൈബ്രിഡ് താമരവിത്ത് ഒരുമാസം മുൻപ് സ്വന്തമാക്കിയത്.
ആറ് തവണ മുട്ടത്തോടിനുള്ളിൽ താമര നട്ട് വിരിയിക്കാൻ ശ്രമിച്ചെങ്കിലും, കഠിന പരിശ്രമത്തിനൊടുവിൽ ഏഴാം തവണയാണ് ഈ ഉദ്യമം വിജയം കണ്ടത്. മുൻപ് പരീക്ഷിച്ചപ്പോഴൊക്കെ തോട് പൊട്ടി നശിക്കുകയായിരുന്നു.
ഇതിൽ ഒരെണ്ണം മൊട്ടിട്ടതിനു ശേഷം മുട്ടത്തോടിന്റെ ചുവടുഭാഗം പൊട്ടിപ്പോയതുമൂലം നഷ്ടപ്പെടുകയാണുണ്ടായത്. നിലവിൽ പ്രദീപ്ന്റെ ശേഖരത്തിൽ ഹൈബ്രിഡ് ഇനത്തിലുള്ള 50 താമരയിനങ്ങളും 40 ഇനം ആമ്പലുകളുമുണ്ട്.
എങ്കിലും, ഏഴാം തവണയിലെ ഈ വിജയം വലിയ സന്തോഷമാണ് അദ്ദേഹത്തിന് സമ്മാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

