എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്കു നിരക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. ഫെയ്സ്ബുക് കുറിപ്പിലൂടെയാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.
ആകെ 500 ൽ താഴെ മാത്രമാണ് പഴ്സനൽ സ്റ്റാഫുകൾ ഉണ്ടായിരുന്നത്. സ്റ്റാഫുകളുടെ എണ്ണത്തിൽ കൃത്യമായ രേഖകൾ ഉണ്ടായിരുന്നിട്ടും മുഖ്യമന്ത്രിക്ക് എവിടെനിന്നാണ് ഈ 787 പേരുടെ കണക്ക് കിട്ടിയതെന്നും ആ പട്ടിക പ്രസിദ്ധീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
വ്യക്തമായ രേഖകൾ ഉള്ള കാര്യങ്ങൾ പോലും മുഖ്യമന്ത്രി ഇത്തരത്തിൽ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്.
കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32 ഉം ബാക്കി മന്ത്രിമാർക്ക് 25, അല്ലെങ്കിൽ അതിൽ താഴെയോ ആയിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ 5 വർഷക്കാലം 4 മന്ത്രിമാരായ എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു എന്നിവർ മാറി പുതിയ മന്ത്രിമാർ ചുമതലയേറ്റു.
സജി ചെറിയാൻ രാജിവച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വർധിപ്പിച്ചില്ല.
ഒട്ടാകെ 500 ൽ താഴെയാണ് പഴ്സനൽ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകൾ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയതെന്നും മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവർത്തിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

