സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമായ ആരം സിനിമയുടെ പുതിയ ലിറിക്കൽ വീഡിയോ ഔദ്യോഗികമായി പുറത്തിറക്കപ്പെട്ടു. ചിത്രത്തിന്റെ അന്തരീക്ഷത്തോടും കഥാപാത്രങ്ങളുടെ മാനസിക ഭാവങ്ങളോടും പൂർണ്ണമായും ഇണങ്ങിനിൽക്കുന്ന ‘പേമാരിക്കലിയാറി തീയെല്ലാം തണലായി’ എന്ന മനോഹരമായ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
വളരെ വേഗത്തിലാണ് ഈ ഗാനം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ചിത്രം അധികം വൈകാതെ തന്നെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
റിലീസിന് മുന്നോടിയായി പുറത്തുവന്ന ഈ പാട്ട് പ്രേക്ഷകർക്കിടയിൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിരിക്കുകയാണ്. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോ.
ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മാണം നിർവഹിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിരവധി പരസ്യചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച രജീഷ് പരമേശ്വരൻ ആണ്. കിനാവള്ളി എന്ന സിനിമയുടെ രചന നിർവഹിച്ച വിഷ്ണു രാമചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
പ്രധാന വേഷങ്ങളിൽ സൈജു കുറുപ്പ് എത്തുമ്പോൾ, ചിത്രത്തിൽ വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണി ലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമ്മകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ജിത്തു ദാമോദർ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വി സാജൻ ആണ്.
രോഹിത് ഗോപാലകൃഷ്ണൻ സംഗീതം ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരാണ്. ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സയനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം എൻ, അശ്വിൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈനർ – ബാബു പിള്ള, കോസ്റ്റ്യൂം ഡിസൈൻ – സുജിത് മട്ടന്നൂർ, മേക്കപ്പ് – കിരൺ, മനോജ്, പ്രൊഡക്ഷൻ കൺട്രോളർ – നികേഷ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഷിബിൻ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടർ – റോബിൻ ടോം, കൊറിയോഗ്രാഫി – ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ – ഷിജോ ഡൊമിനിക്, സ്റ്റിൽസ് – സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ – മാമിജോ, ഡിസ്ട്രിബ്യൂഷന് – ഗുഡ് ഫെല്ലാസ്, ഡിജിറ്റൽ – ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് – ബ്രിങ്ഫോർത്ത്, പി.ആർ.ഒ – ഐശ്വര്യ രാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

