ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന തിമിര ശസ്ത്രക്രിയയ്ക്കിടെ ഗുരുതരമായ ചികിത്സാപ്പിഴവ് സംഭവിച്ചതായി പരാതി. ശസ്ത്രക്രിയയ്ക്ക് വിധേയയായ ആറാട്ടുപുഴ സ്വദേശിനി ലത(67)യുടെ ബന്ധുക്കളാണ് അധികൃതർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ശസ്ത്രക്രിയ നടക്കുന്നതിനിടെ കണ്ണിൽ സ്ഥാപിക്കേണ്ട ലെൻസ് അബദ്ധത്തിൽ കണ്ണിനുള്ളിലേക്ക് ആഴ്ന്നുപോയി എന്നാണ് പ്രധാന പരാതി.
ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ ഈ വീഴ്ച ആശുപത്രി അധികൃതർ തുടക്കത്തിൽ മറച്ചുവെക്കാൻ ശ്രമിച്ചതായും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വിശദീകരണം തേടിയപ്പോൾ ആശുപത്രി അധികൃതർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചതെന്നും ഇവർ കുറ്റപ്പെടുത്തുന്നു.
വിഷയത്തിൽ അടിയന്തര അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

