കൊച്ചി: തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിർണ്ണായക വിവരങ്ങൾ ശേഖരിച്ചു. കേസിലെ പ്രതിയായ സനീഷ് ആരംഭിച്ച ‘മല്ലു പ്രീമിയം’ എന്ന ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ച് നാല് മാസത്തോളമായതായി അന്വേഷണത്തിൽ വ്യക്തമായി.
ഈ ഗ്രൂപ്പിലൂടെ പ്രതി നിരവധി അശ്ലീല ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട
ഗ്രൂപ്പുകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം (SIT) ടെലഗ്രാം അധികാരികൾക്ക് ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്. ടെലഗ്രാമിൽ നിന്നും ഔദ്യോഗിക വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ആകെ 11 അംഗങ്ങൾ മാത്രമാണ് ഈ ടെലഗ്രാം ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. തങ്ങളുടെ യഥാർത്ഥ വിവരങ്ങളും ഐഡന്റിറ്റിയും പൂർണ്ണമായി മറച്ചുവെച്ചാണ് അംഗങ്ങൾ ഇത്തരം ഇടപാടുകളിൽ ഏർപ്പെട്ടിരുന്നത്.
ആദ്യം പെൺകുട്ടികളുടെ സാധാരണ ഫോട്ടോകൾ വ്യക്തികൾക്ക് അയച്ചു നൽകുകയും, പിന്നീട് ആവശ്യമെങ്കിൽ അവയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കൈമാറുകയുമാണ് ചെയ്തിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

