തിരുവനന്തപുരം: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നിയമോപദേശം തേടി.
അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും സംയുക്തമായാണ് സർക്കാരിന് നിയമോപദേശം നൽകുക. കേസുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിക്ക് നൽകിയ കത്തിൽ 20 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട
നിർണായക വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉൾപ്പെടുത്തിയിട്ടുണ്ട്. വീണ ടിയുടെയും പി എ മുഹമ്മദ് റിയാസ്ന്റെയും വിവാഹത്തിന് ശേഷം നടന്ന സാമ്പത്തിക ഇടപാടുകളുടെ വ്യക്തമായ തെളിവുകൾ കൈവശമുണ്ടെന്നാണ് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
അതേസമയം, ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മാധ്യമ വാർത്തകൾ മന്ത്രി പി എ മുഹമ്മദ് റിയാസ് പൂർണ്ണമായും തള്ളി രംഗത്തെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

