മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ നിർണായക സാക്ഷിമൊഴി പുറത്തുവന്നു.
അപകടസ്ഥലത്തുനിന്ന് ശ്രീറാമിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്സിലേക്ക് മാറ്റിയെന്നാണ് സുഹൃത്തും ഡോക്ടറുമായ അനീഷ് രാജ് കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്.
പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നും പത്താം സാക്ഷിയായ അനീഷ് രാജ് വ്യക്തമാക്കി. മാധ്യമപ്രവർത്തകനായ കെ.എം.
ബഷീർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് 10, 11 സാക്ഷികളാണ് വിചാരണക്കോടതിയിൽ മൊഴി രേഖപ്പെടുത്തിയത്.
അപകടം നടന്ന സമയത്ത് ശ്രീറാം ധരിച്ചിരുന്ന വക്തങ്ങളിൽ രക്തം പുരണ്ടിരുന്നുവെന്നും, പിന്നീട് ഇത് മാറ്റിയെന്നുമാണ് പ്രോസിക്യൂഷൻ സാക്ഷിയുടെ സ്ഥിരീകരണം.

