നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് തച്ചങ്ങാട് മുക്കൂട് സ്വദേശി അർജുൻ മഹേഷിനെയാണ് (24) മംഗളൂരുവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. ഗൾഫിൽ നിന്നും നാട്ടിലേക്ക് എത്തിയ അർജുൻ മഹേഷ്, വിമാനത്താവളത്തിനടുത്തുള്ള ലോഡ്ജിൽ താമസിച്ചു വരികയായിരുന്നു.
ഇന്നലെയാണ് ഇദ്ദേഹം ഗൾഫിൽ നിന്നും തിരിച്ചെത്തിയത്. കഴിഞ്ഞ മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ റദ്ദാക്കായതിനെ തുടർന്നുള്ള മനോവിഷമത്തെ തുടർന്ന് അർജുന്റെ സഹോദരിയായ ഐജ ആർ മഹേഷ് ഹോസ്റ്റൽമുറിയിൽ ജീവനൊടുക്കിയിരുന്നു.
നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർന്നുണ്ടായ മാനസിക സംഘർഷം താങ്ങാനാവാതെ രാജ്യത്ത് 17 കുട്ടികളാണ് ഇതിനകം ജീവനൊടുക്കിയത്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

