തിരുവനന്തപുരം തമ്പാനൂരിലുള്ള ഹോട്ടൽ ഹൈലാൻഡിൽ തീപിടുത്തം ഉണ്ടായതിനെത്തുടർന്ന് പരിഭ്രാന്തി. ഹോട്ടലിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കിച്ചണിലാണ് തീ പടർന്നത്.
കിച്ചണിലെ ചിമ്മിനിയിൽ നിന്ന് ആരംഭിച്ച തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടലിലുണ്ടായിരുന്ന താമസക്കാരെ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വിവരമറിഞ്ഞയുടൻ അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.
നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണ്. തീ ഹോട്ടലിന്റെ മറ്റ് നിലകളിലേക്ക് പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
സംഭവത്തിൽ വലിയതോതിൽ തീ പടർന്നില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും ജില്ലാ ഫയർ ഓഫീസർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

