നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. വിഷയത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. അന്വേഷണത്തിനായി ഡെപ്യൂട്ടി ഡി.എം.ഒയെ നിയോഗിക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.
മരിച്ച രോഗിയുടെ ബന്ധുക്കൾ, ആശുപത്രി സൂപ്രണ്ട്, ചികിത്സയിൽ പങ്കെടുത്ത ഡോക്ടർമാർ, സെക്യൂരിറ്റി ജീവനക്കാർ, സ്വതന്ത്ര സാക്ഷികൾ എന്നിവരിൽ നിന്ന് മൊഴിയെടുക്കാനും, ചികിത്സാ രേഖകൾ പരിശോധിച്ച് മരണകാരണം കൃത്യമായി വിലയിരുത്താനും ഉത്തരവിൽ വ്യക്തമാക്കുന്നു. ആരുടെയെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് കണ്ടെത്തി കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

