മുൻ നിയമസഭാംഗമായ എം. മുകേഷ് എംഎൽഎ ആയിരുന്ന കാലയളവിൽ സ്ഥാപിച്ച ദിശാസൂചിക ബോർഡ് നീക്കം ചെയ്തില്ലെന്ന് ആരോപിച്ച് നിയമനടപടിക്കൊരുങ്ങി യൂത്ത് കോൺഗ്രസ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ ആണ് ഇതുസംബന്ധിച്ച് കൊല്ലം ജില്ലാ കലക്ടർക്കും കൊല്ലം വെസ്റ്റ് എസ്എച്ച്ഒയ്ക്കും പരാതി നൽകിയത്. എംഎൽഎ അല്ലാത്ത ഒരാൾ അത്തരം പദവി സൂചിപ്പിക്കുന്ന ബോർഡ് പ്രദർശിപ്പിക്കുന്നത് ബിഎൻഎസ് (ഭാരതീയ ന്യായ സംഹിത) പ്രകാരം കുറ്റകരമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
വിഷയം സാമൂഹിക മാധ്യമങ്ങളിലൂടെയും വിഷ്ണു സുനിൽ പങ്കുവെച്ചിട്ടുണ്ട്. മുൻ എംഎൽഎയുടെ ടെലിഫോൺ സംഭാഷണത്തിലെ പ്രശസ്തമായ പരാമർശം കടമെടുത്ത് ‘അന്തസ്സ് വേണമെടാ, അന്തസ്സ്’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്.
സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
‘കൊല്ലം നിയോജകമണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ശ്രീമതി. ബിന്ദു കൃഷ്ണ ഉണ്ട്.
മുൻ എംഎൽഎ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയാറാകാതെ എംഎൽഎ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്; അന്തസ്സ് വേണമെടൊ, അന്തസ്സ്.
ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കലക്ടർക്കും കൊല്ലം വെസ്റ്റ് എസ്എച്ച്ഒക്കും പരാതി നൽകി’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

