പശ്ചിമ ബംഗാളിലേക്ക് ടാറ്റ ഗ്രൂപ്പിനെ വീണ്ടും മടക്കിക്കൊണ്ടുവരുമെന്ന പ്രഖ്യാപനവുമായി ബിജെപി നേതൃത്വം രംഗത്ത്. സംസ്ഥാനത്ത് വ്യവസായ വികസനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും, ഇതിലൂടെ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്ന സന്ദേശമാണ് ബിജെപി മുന്നോട്ടുവെക്കുന്നതെന്നും വ്യവസായ മന്ത്രി തപസ് റോയ് വ്യക്തമാക്കി.
ബംഗാൾ വ്യവസായ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നുവെന്നാണ് വിലയിരുത്തൽ. 2008-ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ സിംഗൂരിൽ നടന്ന ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്നാണ് തങ്ങളുടെ നാനോ പദ്ധതി ഉപേക്ഷിച്ച് ടാറ്റാ ഗ്രൂപ്പ് സംസ്ഥാനം വിട്ടത്.
പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് 2011-ൽ മമതാ ബാനർജി അധികാരം പിടിച്ചെടുക്കുന്നതിൽ സിംഗൂർ പ്രക്ഷോഭം നിർണ്ണായക പങ്കുവഹിച്ചിരുന്നു. അന്നത്തെ സംഭവവികാസങ്ങളെ തുടർന്ന് വലിയൊരു വ്യവസായ സാന്നിധ്യമാണ് സംസ്ഥാനത്തിന് നഷ്ടമായത്.
ഇതിന് മാറ്റം വരുത്താനാണ് ബിജെപിയുടെ ശ്രമം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

