പെരുമ്പാവൂർ നഗരത്തിൽ ലഹരി മാഫിയകൾക്കെതിരെ പോലീസ് നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ തൂഫാൻ എന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ഹെറോയിനുമായി യുവതി അറസ്റ്റിലായി. അസം നാഗോൺ സ്വദേശിനിയായ ഷാഹിദ ഖാത്തൂൺ (25) ആണ് പിടിയിലായത്.
ഇവരിൽ നിന്ന് 1.3 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ചെറിയ ഡപ്പികളിലും സിപ് ലോക്ക് കവറുകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.
പെരുമ്പാവൂർ ടൗൺ കേന്ദ്രീകരിച്ച് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്. അസമിൽ നിന്ന് എത്തിക്കുന്ന ഹെറോയിൻ ഒരു ബോട്ടിലിന് 1000 രൂപ എന്ന നിരക്കിലാണ് പ്രതി വിൽപന നടത്തിയിരുന്നത്.
പ്രതിയിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്ന ഇടപാടുകാരെ കുറിച്ചും പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എൽ.അനിൽകുമാർ, എസ്ഐ ജോജോ ജോർജ്, സിപിഒമാരായ ജയന്തി, സിബിൻ, മഞ്ജു, നിഷ, സന്ധ്യ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ ലഹരിവിരുദ്ധ പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

