ഭക്ഷണ ശീലങ്ങൾ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും വ്യക്തമാക്കി റാപ്പർ വേടൻ. തമിഴ്നാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഒരു ഗാനം ആലപിച്ചതിന്റെ പേരിൽ സംഗീത് എന്ന യുവാവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിലെ ഭക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി താൻ ബീഫ് കഴിക്കാറുണ്ടെന്നും അതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും വേടൻ പറഞ്ഞു. അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ: “ബീഫ് ആണ് ആസ്വദിച്ച് കഴിക്കാറ്.
രാവിലെയും ബീഫ് കഴിച്ചിട്ടാണ് വന്നത്. വൈകുന്നേരവും അത് തന്നെയാണ് കഴിക്കാന്‍ പോകുന്നത്.
അതിലിപ്പോള്‍ എന്താ പ്രശ്നം? ഞാനൊരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. എനിക്ക് ഇഷ്ടമുള്ളത് ആരെയും ദ്രോഹിക്കാതെ ഞാന്‍ കഴിക്കും.
അത് ഒരു പ്രശ്നവും ഇല്ല. ഇത് ജനാധിപത്യ നാടാണ്.
നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ കഴിക്കൂ. ഇല്ലെങ്കില്‍ വേണ്ട.
എനിക്ക് ഇഷ്ടമാണ് അതുകൊണ്ട് ഞാന്‍ കഴിക്കുന്നു.” ഇതോടൊപ്പം തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും വിജയ് സർക്കാരിനെക്കുറിച്ചും അദ്ദേഹം തന്റെ നിലപാട് പങ്കുവെച്ചു. വിജയ് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ ഇനിയും സമയമെടുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“അത് പറയാനുള്ള സമയമായിട്ടില്ല. അധികാരത്തിലേറിയിട്ട് ഒരുമാസമെ ആയിട്ടുള്ളൂ.
അവര്‍ക്ക് ജോലി ചെയ്യാന്‍ സമയം കൊടുക്കൂ. സമൂഹത്തിന് അനുകൂലമായിട്ടുള്ള കാര്യങ്ങളാണ് ചെയ്യുന്നത്.
അതിന് വേണ്ടി വര്‍ക്കും ചെയ്യുന്നുണ്ട്. ഒത്തിരി പേര് അവര്‍ക്കൊപ്പം ഉണ്ട്.
എല്ലാം നല്ലതായി നടക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്” എന്നും അദ്ദേഹം വ്യക്തമാക്കി. പാറ്റ പാർട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ആ പാർട്ടി അജണ്ട
വ്യക്തമാക്കാൻ ഇനിയും സമയം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പാറ്റ പാര്‍ട്ടിയെ കുറിച്ച് സംസാരിക്കാനും സമയമായിട്ടില്ല.
അവരുടെ ലക്ഷ്യം എന്താണെന്ന് നമുക്ക് ഇപ്പോള്‍ അറിയില്ല. കേന്ദ്ര സര്‍ക്കാരിനെതിരെ യുവാക്കള്‍ രംഗത്ത് എത്തി എന്നത് നല്ല കാര്യമാണ്,” എന്നും വേടൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

