നീറ്റ് (NEET) പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി, പുനഃപരീക്ഷയിൽ പങ്കെടുക്കുന്നതിനായി കോടതിയിൽ ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചു. ഗുരുഗ്രാം സ്വദേശിയായ യഷ് യാദവ് ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ജൂൺ 21-ന് നടക്കാനിരിക്കുന്ന പുനഃപരീക്ഷ എഴുതാൻ അനുവാദം നൽകണമെന്നും, ജയിലിൽ കഴിയുന്ന തനിക്ക് പഠനാവശ്യങ്ങൾക്കായി പുസ്തകങ്ങൾ ലഭ്യമാക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം. നേരത്തെ റദ്ദാക്കപ്പെട്ട
നീറ്റ് പരീക്ഷയിൽ ഇദ്ദേഹവും പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, പുനഃപരീക്ഷയുടെ സുതാര്യത ഉറപ്പാക്കുന്നതിനായി ദേശീയ പരീക്ഷ ഏജൻസി (NTA) അതീവ ജാഗ്രതയിലാണ്.
ചോദ്യപേപ്പർ ചോർച്ച തടയുന്നതിന്റെ ഭാഗമായി ചോദ്യപേപ്പർ തയ്യാറാക്കുന്നവരെയും വിവർത്തനം ചെയ്യുന്നവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പരീക്ഷ അവസാനിക്കുന്നതുവരെ ഈ ഉദ്യോഗസ്ഥർക്ക് ‘ലോക്ക് ഡൗൺ’ ഏർപ്പെടുത്തിയതായാണ് വിവരം.
ഈ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ, സ്വകാര്യ ലാപ്ടോപ് തുടങ്ങിയവ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അധ്യാപക സംഘം ഉൾപ്പെടെയുള്ളവർ പൂർണ്ണസമയ നിരീക്ഷണത്തിലായിരിക്കും.
ചോദ്യപേപ്പറുകൾ അതീവ സുരക്ഷയോടെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനായി വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്ററുകൾ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നീ ഘട്ടങ്ങളിലും സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

