പശ്ചിമേഷ്യന്‍ മേഖലയില്‍ വീണ്ടും യുദ്ധസമാനമായ സാഹചര്യങ്ങൾ ഉടലെടുക്കുന്നു. ഇറാന് സൈന്യം അമേരിക്കന്‍ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിന് പിന്നാലെ, ശക്തമായ പ്രത്യാക്രമണവുമായി അമേരിക്ക രംഗത്തെത്തി.
പ്രാദേശിക സമയം ഇന്ന് പുലർച്ചെ 12.30-ഓടെയാണ് അമേരിക്കന്‍ സൈനിക നടപടികൾ ആരംഭിച്ചത്. ഈ ആക്രമണത്തിൽ തീരദേശ നഗരമായ സിരിക്കിലും, ഹോര്‍മുസ് പരിസരപ്രദേശങ്ങളായ ബന്ദര്‍ അബ്ബാസിലും, ഖഷാമിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
അമേരിക്കയുടെ അപ്പാച്ചി അറ്റാക്ക് ഹെലികോപ്റ്റര്‍ ഇന്നലെ ഇറാന് തകര്‍ത്തിരുന്നു. ഇതിനുള്ള മറുപടിയായാണ് ഈ സൈനിക നീക്കമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.
അതേസമയം, തങ്ങളുടെ ഭാഗത്ത് നിന്ന് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇറാനും അവകാശപ്പെട്ടു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ പശ്ചിമേഷ്യയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

