വിദ്യാർഥികളെക്കുറിച്ച്ടി.ജി. മോഹൻദാസ് നടത്തിയ പ്രസ്താവന തികച്ചും അപലപനീയവും ഒരിക്കലും പറയാൻ പാടില്ലാത്തതുമാണെന്ന് പരാതിക്കാരനായടി.ടി.
ജിസ്മോൻ വ്യക്തമാക്കി. നിയമപരമായ എല്ലാ നടപടികളും കർശനമായി സ്വീകരിക്കണമെന്നും അദ്ദേഹത്തെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് സ്വീകരിച്ച നടപടിയെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പ്രതികരിച്ചു.ടി.ജി. മോഹൻദാസിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കണമെന്നതായിരുന്നു താൻ നൽകിയ പരാതിയിലെ ഏറ്റവും പ്രധാനപ്പെട്ട
ആവശ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും വളരെ ഗുരുതരവും മനുഷ്യത്വമില്ലാത്തതുമായ പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നത്.
ഇത് ആദ്യമായല്ല അദ്ദേഹം ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

