പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ കോടതി റിമാൻഡ് ചെയ്തു. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
നടപടികൾക്ക് ശേഷം അർജുൻ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. കോടതിയിൽ പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നില്ല.
കണ്ണൂരിലെ ഒരു വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെയാണ് പൊലീസ് പിടികൂടിയത്. റെയ്ഡ് സമയത്ത് അർജുനൊപ്പം സുഹൃത്തായ മറ്റൊരു വ്യക്തിയും ഫ്ലാറ്റിലുണ്ടായിരുന്നു.
തുടർന്ന് കണ്ണൂർ സൈബർക്രൈം പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.
അർജുൻ ആയങ്കിക്കെതിരെ കർശന നടപടിയുടെ ഭാഗമായി കാപ്പാ (KAAPA) ചുമത്താൻ പൊലീസ് ആലോചിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

