
ചാൾസ് രാജാവിനേക്കാൾ കൂടുതൽ ലണ്ടനിൽ ഭൂമിയുള്ളത് ആർക്കാണ് എന്നറിയാമോ? ഖത്തർ ഭരണകക്ഷിയായ അൽ-താനിയുടെ കുടുംബത്തിനാണ് എന്നാണ് പറയുന്നത്. തലസ്ഥാനത്തുടനീളം ഖത്തരി കുടുംബത്തിന് സ്വകാര്യ വീടുകളുടെ ഒരു ശേഖരം തന്നെ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അൽതാനി കുടുംബത്തിന് നഗരത്തിൽ 1.8 മില്ല്യൺ സ്ക്വയർ ഫീറ്റ് ഭൂമിയുണ്ടെന്നാണ് ജിബി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. മിഡിൽ ഈസ്റ്റേൺ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിരവധി സ്വത്തുക്കൾ ഉള്ളതിനാൽ നോർത്ത് വെസ്റ്റേൺ മെയ്ഫെയറിനെ ലിറ്റിൽ ദോഹ എന്നാണ് വിളിക്കുന്നത്.
ബ്രിട്ടനിലെ ഏറ്റവും വിലപിടിപ്പുള്ള ചില സ്വകാര്യ വീടുകൾ ഉൾപ്പടെ, പ്രദേശത്തിന്റെ നാലിലൊന്ന് ഭാഗം നിയന്ത്രിക്കുന്നത് അൽതാനി കുടുംബമാണ്. റിപ്പോർട്ടുകൾ പ്രകാരം, ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ചില ബ്രാൻഡുകളും അൽ-താനി കുടുംബത്തിന്റേതാണ്.
ഖത്തരി രാഷ്ട്രീയക്കാരനും രാജകുടുംബാംഗവുമായ മുഹമ്മദ് ബിൻ ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽ-താനി, മെയ്ബോൺ ഹോട്ടൽസിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദി ബെർക്ക്ലി, ദി കൊണാട്ട്, ക്ലാരിഡ്ജസ്, ദി എമോറി എന്നിവയുൾപ്പടെ ലണ്ടനിലെ ഏറ്റവും എക്സ്ക്ലൂസീവ് ഹോട്ടലുകളിൽ ചിലത് അൽതാനി ഗ്രൂപ്പാണ് നടത്തുന്നത്.
ബ്രിട്ടനിലെ നിരവധി പദ്ധതികളിൽ ഭരണാധികാരികൾ നിക്ഷേപം നടത്തിയിട്ടുണ്ട്. പശ്ചിമ യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദി ഷാർഡിന്റെ 95% ഖത്തർ സ്റ്റേറ്റിന്റെ ഉടമസ്ഥതയിലാണ്.
ഹീത്രോ വിമാനത്താവളത്തിൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്ക് 20% ഓഹരിയുണ്ട്. ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റുകളിൽ ഒന്നായ സെയിൻസ്ബറീസിലും 14.3% ഓഹരിയുണ്ട്.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് വകകളിൽ പ്രധാനമായും ബക്കിംഗ്ഹാം കൊട്ടാരം, സെന്റ് ജെയിംസ് കൊട്ടാരം, കെൻസിംഗ്ടൺ കൊട്ടാരം, ക്ലാരൻസ് ഹൗസ് എന്നിവയുൾപ്പടെയുള്ള പ്രശസ്തമായ നിരവധി കൊട്ടാരങ്ങളാണ് ഉൾപ്പെടുന്നത്. ലണ്ടൻ ടവർ, ഹാംപ്ടൺ കോർട്ട് കൊട്ടാരം എന്നിവയും ക്രൗൺ എസ്റ്റേറ്റിന്റെ ഭാഗമായി ചാൾസ് രാജാവിന്റെ ഉടമസ്ഥതയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]