മാവേലിക്കര പോലീസ് നടന് വിനായകനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തില്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. വിനായകനെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ച വ്യക്തിയുടെ മകളുടെ ചിത്രം നടന് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.
ഈ സംഭവത്തെത്തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെയാണ് നടപടി. ബാലാവകാശ കമ്മീഷന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പോലീസ് കേസെടുക്കാന്‍ തയ്യാറായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

