പഴയ മൂന്നാറിൽ ദേശീയപാതയോരത്ത് ഉണ്ടായ മലയിടിച്ചിലിനെത്തുടർന്ന് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നിലവിൽ പ്രദേശത്ത് തുടരുന്ന ശക്തമായ മഴയും, വിള്ളലുണ്ടായ ഭാഗത്തുനിന്നുള്ള നീരൊഴുക്കും മണ്ണ് നീക്കം ചെയ്യുന്ന ജോലികൾക്ക് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്.
ദേശീയപാതാ അധികൃതരും ജില്ലാ ഭരണകൂടവും സംയുക്തമായി ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്ന് പരമാവധി മണ്ണ് നീക്കം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനുശേഷം നാളെ മുതൽ ദേശീയപാതയിലൂടെ ഒരു വരി ഗതാഗതം എങ്കിലും പുനഃസ്ഥാപിക്കാനാണ് അധികൃതരുടെ ശ്രമം.
കഴിഞ്ഞ ദിവസമാണ് പഴയ മൂന്നാർ സിഎസ്ഐ പള്ളി സ്ഥിതി ചെയ്യുന്ന ഭാഗത്ത് നൂറ് മീറ്ററിലധികം ദൂരത്തിൽ വിള്ളൽ രൂപപ്പെടുകയും മല ഇടിഞ്ഞുതാഴുകയും ചെയ്തത്. നിലവിൽ ബൈപാസ് പാലം മുതൽ ആർഒ കവല വരെയുള്ള ഭാഗത്ത് ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്.
ഇതിനെത്തുടർന്ന് ബൈപാസ് റോഡ് വഴിയാണ് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത്. ഇത് അഞ്ചാം ദിവസവും രൂക്ഷമായ ഗതാഗതക്കുരുക്കിന് വഴിവെച്ചിട്ടുണ്ട്.
ഒരു കിലോമീറ്റർ ദൂരം പിന്നിടാൻ വാഹനയാത്രികർക്ക് ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

