തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ അറസ്റ്റിലായി. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമമായ കാപ്പ (KAPA) ചുമത്തിയതിനെത്തുടർന്ന് ഒളിവിലായിരുന്ന ഇദ്ദേഹത്തെ വട്ടിയൂർക്കാവ് പോലീസ് സാഹസികമായാണ് പിടികൂടിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെത്തുടർന്നാണ് ഇദ്ദേഹത്തിനെതിരെ കാപ്പ ചുമത്താൻ തീരുമാനിച്ചത്. ഈ കേസിൽ ഹൈക്കോടതിയിൽ സുഗതൻ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിരുന്നു.
എന്നാൽ, കോടതി ഈ ഹർജി തള്ളിയതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. പ്രതിയെ പിടികൂടുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
പോലീസിനെ തടയാൻ അനുയായികൾ ശ്രമിക്കുകയും ഉദ്യോഗസ്ഥരെ വളയുകയും ചെയ്തതോടെ, വട്ടിയൂർക്കാവ് എസ്.എച്ച്.ഒ ആകാശത്തേക്ക് വെടിയുതിർത്തു. തുടർന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഒളിവിൽ കഴിയുന്നതിനിടെയാണ് ഇദ്ദേഹം പിടിയിലാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

