മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് സ്ഥാനാർത്ഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തി.
വ്യക്തമായ കാരണങ്ങളില്ലാതെയാണ് പത്രിക നിരസിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് കെ.സി.
വേണുഗോപാൽ എംപി മാധ്യമങ്ങളോട് പറഞ്ഞു. “ജനാധിപത്യത്തിൻറെ കൊലപാതകമാണ് സംഭവിച്ചത്.
നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഒരു അപേക്ഷ കൊടുക്കാൻ കുത്തിയിരിക്കേണ്ടിവന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.” തിരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ മുൻപിൽ നടന്ന സംഭവവികാസങ്ങളെ തുടർന്ന്, കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു. വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

