സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയി എംഎൽഎ തുടരുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങൾ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട
ധാരണ രൂപപ്പെട്ടത്. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം അദ്ദേഹത്തിന്റെ പേര് ഔദ്യോഗികമായി നിർദ്ദേശിക്കും.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ആരെ പരിഗണിക്കണം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജില്ലയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരുവനന്തപുരത്തെ എകെജി സെന്ററിൽ നടന്ന ചർച്ചകളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും പങ്കെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനെ തുടർന്ന് വി.ജോയിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് താൽക്കാലികമായി മാറ്റിനിർത്തിയിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനത്തിലേക്ക് പാർട്ടി എത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

