കേരളത്തിലെ ജയിലുകളിൽ തടവുകാരുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് ഒരു പുതിയ സെൻട്രൽ ജയിൽ കൂടി സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. തിരുവനന്തപുരത്തെ ജയിൽ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മൂന്ന് ജയിൽ ഡിഐജിമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ജയിലുകളുടെ നിലവിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ജയിലുകളെ കേവലം തടവറകൾ എന്നതിലുപരി, അന്തേവാസികളെ സന്മാർഗത്തിലേക്ക് നയിക്കുന്ന തിരുത്തൽ കേന്ദ്രങ്ങളായാണ് സർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആധുനികവത്കരണത്തിന്റെ പാതയിലൂടെ ജയിൽ സംവിധാനത്തെ മുന്നോട്ട് നയിക്കാനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി ജയിലുകളിൽ സമഗ്രമായ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.
ജയിൽ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ജയിൽ ആസ്ഥാനത്ത് നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

