പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ അതീവ ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുന്നു. പാർട്ടി നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിക്കുന്ന ഒരു വിഭാഗം എംപിമാർ ദില്ലിയിലെത്തി കേന്ദ്ര ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
ലോക്സഭയിലെ ആകെ 28 തൃണമൂൽ പ്രതിനിധികളിൽ 22 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമത പക്ഷത്തിന്റെ അവകാശവാദം. കേന്ദ്രമന്ത്രിയും ബിജെപിയുടെ ബംഗാൾ ചുമതലക്കാരനുമായ ഭൂപേന്ദ്ര യാദവിന്റെ വസതിയിൽ വെച്ചായിരുന്നു നിർണ്ണായക ചർച്ചകൾ നടന്നത്.
പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഈ കൂടിക്കാഴ്ചയിൽ സജീവമായി പങ്കെടുത്തു. രാജ്യസഭാംഗത്വം രാജിവെച്ച സുഖേന്ദു ശേഖർ റോയും വിമത എംപിമാർക്കൊപ്പമുണ്ട്.
അതേസമയം, ടിഎംസി എംപിയും ക്രിക്കറ്റ് താരവുമായ യൂസഫ് പഠാനും വിമതർക്കൊപ്പം ദില്ലിയിലുണ്ടെന്ന ഗുരുതരമായ ആരോപണം മഹുവ മൊയിത്ര ഉന്നയിച്ചു. എന്നാൽ, എംപിമാരുടെ കത്ത് ലഭിച്ച കാര്യം സ്പീക്കറുടെ ഓഫീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സംഭവവികാസങ്ങളിൽ മമത പക്ഷം ഇന്ന് ദില്ലിയിൽ വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചു. സംസ്ഥാനത്ത് പാർട്ടിക്ക് ഭരണം നഷ്ടപ്പെടുകയും നിയമസഭയിലെ അംഗബലം 80 സീറ്റുകളിലേക്ക് ചുരുങ്ങുകയും ചെയ്തതോടെയാണ് ആഭ്യന്തര കലഹം രൂക്ഷമായത്.
ലോക്സഭയിലെ തൃണമൂലിന്റെ പ്രധാന മുഖങ്ങളായ മഹുവ മൊയ്ത്ര, കല്ല്യാൺ ബാനർജി എന്നിവർ തമ്മിലുള്ള പരസ്യപ്പോര് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. നിയമസഭയിലെ 294 സീറ്റുകളിൽ 207 സീറ്റുകൾ നേടി സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി ചരിത്ര വിജയം നേടുകയും അദ്ദേഹം മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തിരുന്നു.
ഭവാനിപൂർ മണ്ഡലത്തിൽ സുവേന്ദു അധികാരിയോട് മമത ബാനർജി പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ തിരിച്ചടിയായി. ഇതിനുപുറമെ, തൃണമൂലിൽ നിന്ന് പുറത്താക്കപ്പെട്ട
ഋതബ്രത ബാനർജിയെ 58 ടിഎംസി എംഎൽഎമാരുടെ പിന്തുണയോടെ സ്പീക്കർ പ്രതിപക്ഷ നേതാവായി അംഗീകരിച്ചതും മമത ബാനർജിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

