ആയുധനിർമാണത്തിന്റെ മറവിൽ നടന്ന കോടികളുടെ തട്ടിപ്പു കേസിൽ പ്രതിസ്ഥാനത്തുള്ള വിപിവിവി കമ്പനി ഇരകളെ വീഴ്ത്താൻ സ്വീകരിച്ചത് ക്രിമിനോളജിയിൽ ‘കോൺ-ഫ്രോഡ്’ എന്ന് വിശേഷിപ്പിക്കുന്ന ‘കപട പരിവേഷ തന്ത്രം’.
അമിതമായ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇരകളിൽ വ്യാജപ്രതീതി ജനിപ്പിക്കുന്ന രീതിയാണിത്. വിശ്വസിക്കാൻ കഴിയാത്തത്ര വലിയ നുണകൾ അവതരിപ്പിച്ചാണ് ഇവർ നിക്ഷേപകരെ കബളിപ്പിച്ചത്.
തട്ടിപ്പിന്റെ രീതിശാസ്ത്രം യുഎസ് പ്രതിരോധ വകുപ്പിനായി ഇന്ത്യയിൽ ആയുധങ്ങൾ നിർമിക്കാൻ 85,000 കോടി രൂപയുടെ കരാർ ലഭിച്ചുവെന്ന് പ്രചരിപ്പിച്ചാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. വിനോദ് വാരിയർ, പ്രദീപ്കുമാർ, വെങ്കിട്ട
വെങ്കിട് എന്നിവരുടെ പേരുകളുടെ ചുരുക്കരൂപമാണ് കമ്പനി നാമമായ ‘വിപിവിവി’. എന്നാൽ, തട്ടിപ്പ് പുറത്തറിയാതിരിക്കാൻ യഥാർഥ പേരുകൾ രേഖകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും ഇവർ മറച്ചുവെച്ചു.
ന്യൂഡൽഹിയിലെ ജയ്പീ വസന്ത് കോണ്ടിനന്റൽ ഹോട്ടലിലെ ഒരു നില മുഴുവൻ വാടകയ്ക്കെടുത്ത്, ഇന്ത്യയുടെയും യുഎസിന്റെയും ദേശീയ പതാകകളും ചിഹ്നങ്ങളും സ്ഥാപിച്ച് ഔദ്യോഗിക പദവി ഇവർ കൃത്രിമമായി നിർമിച്ചു. ബിസിനസ് ചർച്ചകൾക്കായി എത്തുന്നവരെ സ്വാധീനിക്കാൻ യുഎസ് – ഇന്ത്യൻ ആർമി യൂണിഫോമുകളും മെഡലുകളും അണിഞ്ഞ ഉദ്യോഗസ്ഥരെയും ഓഫിസിൽ നിയോഗിച്ചിരുന്നു.
ചെയർമാൻ വെങ്കിട്ട വെങ്കിടിന് യുഎസ് പ്രസിഡന്റ് സമ്മാനിച്ച ‘സ്വർണപ്പേന’, നിർണായക യാത്രകൾക്കായി യുഎസ് സർക്കാർ നൽകിയ ബോയിങ് വിമാനത്തിന്റെ ത്രിമാന ചിത്രം എന്നിവ പ്രദർശിപ്പിച്ചു.
കൂടാതെ, ആയുധ നിർമാണത്തിനുള്ള ഗാരന്റിയായി 3000 കിലോഗ്രാം ഗോൾഡ് ബോണ്ട് ലഭിച്ചുവെന്നും ഇവർ അവകാശപ്പെട്ടു. കളമശേരിയിൽ പുതിയ കേസ് 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് വിപിവിവി കമ്പനിക്കെതിരെ വിശ്വാസവഞ്ചനയ്ക്കും ചതിക്കും പുതിയൊരു കേസ് കൂടി റജിസ്റ്റർ ചെയ്തു.
പാലക്കാട് സ്വദേശി സജി കെ.ജോൺസൺ നൽകിയ പരാതിയിൽ കളമശേരി പൊലീസാണ് കേസെടുത്തത്. 81.50 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്.
2024 ജനുവരിയിൽ പ്രതികളായ വെങ്കിട്ട വെങ്കിട്, രാജപ്പൻ പിള്ള, അജിത്കുമാർ, ഗ്രെയ്സൺ, രാജേഷ് എന്നിവർ തന്നെ സമീപിച്ചതായി പരാതിക്കാരൻ പറയുന്നു.
അന്താരാഷ്ട്ര ആയുധനിർമാണ കരാർ നടപ്പിലാക്കാൻ 2000 സെക്യൂരിറ്റി ജീവനക്കാരെ വേണമെന്ന് വിശ്വസിപ്പിച്ച് പല ഘട്ടങ്ങളിലായാണ് ഇവർ പണം തട്ടിയെടുത്തത്. ഇതിനിടെ, എൻ.കെ.
പ്രേമചന്ദ്രൻ എംപിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വിശദീകരണം തേടിയെങ്കിലും കമ്പനി മറുപടി നൽകാൻ തയ്യാറായില്ല. ചെയർമാൻ വെങ്കിട്ട
വെങ്കിട്, ഡയറക്ടർമാരായ രാഹുൽ രാജീവ് നായർ, ഹിതേഷ് കുമാർ എന്നിവർക്കാണ് മന്ത്രാലയം നോട്ടിസ് അയച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

