സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട് സാക്ഷികളുടെയും സംശയത്തിന്റെ നിഴലിലുള്ളവരുടെയും മൊഴികൾ വിശദമായി പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
നേരത്തെ നൽകിയ മൊഴികളും പുതുതായി രേഖപ്പെടുത്തിയവയും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടോ എന്ന് പരിശോധിക്കും. റിബേഷ് രാമകൃഷ്ണൻ, മനീഷ്, അതുൽ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ഇതിൽ മനീഷ്, അതുൽ എന്നിവർ റെഡ് വളന്റിയേഴ്സ് ബറ്റാലിയൻ വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്. സ്ക്രീൻഷോട്ട് ലഭിച്ചത് ഗ്രൂപ്പുകളിൽ നിന്ന് ഫോർവേഡ് ചെയ്തതാണെന്ന നിലപാടിലാണ് ചോദ്യം ചെയ്യപ്പെട്ട
നാല് പേരും ഉറച്ചുനിൽക്കുന്നത്. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിന്റെ ഉറവിടം വ്യക്തമാക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
ഈ സാഹചര്യത്തിൽ ഡിജിറ്റൽ തെളിവുകൾക്ക് തന്നെയാണ് അന്വേഷണത്തിൽ മുൻഗണന. കേസിൽ പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം ഉടൻ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്.
ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതോടെ സ്ക്രീൻഷോട്ട് നിർമ്മിച്ചതും ആദ്യമായി പ്രചരിപ്പിച്ചതുമായ ഡിജിറ്റൽ വിലാസങ്ങൾ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതിനിടെ, റിബേഷ് രാമകൃഷ്ണൻ തന്റെ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹം ഭാരവാഹിത്വത്തിൽ നിന്ന് പടിയിറങ്ങിയത്. എന്നാൽ, ബ്ലോക്ക് കമ്മിറ്റി അംഗമായി അദ്ദേഹം തുടരും.
സ്ക്രീൻഷോട്ട് കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഈ മാറ്റം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

