തന്റെ നിലപാടുകൾക്കെതിരെയും എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കാൻ സ്വീകരിച്ച തീരുമാനത്തിനെതിരെയും അതിരൂക്ഷമായ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എംപിയുമായ മഹുവ മൊയ്ത്ര രംഗത്ത്. തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് എൻഡിഎ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച യൂസഫ് പഠാൻ അടക്കമുള്ളവർക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്.
ലോക്സഭയിലെ തൃണമൂലിന്റെ 28 അംഗങ്ങളിൽ 20 പേർ പാർട്ടി നേതൃത്വവുമായി വഴിപിരിഞ്ഞ് എൻഡിഎ സഖ്യത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. തങ്ങളെ ലോക്സഭയിൽ ഒരു പ്രത്യേക ബ്ലോക്കായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് മഹുവ മൊയ്ത്ര എക്സ് പ്ലാറ്റ്ഫോമിലൂടെ യൂസഫ് പഠാനെതിരെ വിമർശനം ഉന്നയിച്ചത്. സംഭവത്തിൽ മഹുവ മൊയ്ത്രയുടെ വാക്കുകൾ ഇങ്ങനെ: “അമിത് ഷാ വിളിച്ചതുകൊണ്ടാണോ നിങ്ങൾ ഡൽഹിയിലേക്ക് ഓടുന്നത് യൂസഫ് പഠാൻ? അൽപം ധൈര്യം കാണിക്കൂ… നിങ്ങൾ ഇന്ത്യൻ ക്രിക്കറ്ററാണ്.
ജനങ്ങൾ വലിയ ഭൂരിപക്ഷത്തിനാണ് നിങ്ങളെ വിജയിപ്പിച്ചത്. അൽപം നാണവും നട്ടെല്ലും കാണിക്കൂ.
സ്വാർത്ഥരും അത്യാഗ്രഹികളും വഞ്ചകരും ഇപ്പോൾ ബിജെപിയിൽ ചേർന്നോളൂ. പക്ഷെ, നിങ്ങളുടെ എംപി സ്ഥാനം രാജി വെച്ചിട്ട് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിക്കൂ.
നിങ്ങൾ നായകൻമാരാണോയെന്ന് അപ്പോൾ കാണാമല്ലോ.” നേതാക്കളുടെ ഈ കൂറുമാറ്റം രാഷ്ട്രീയപരമായി വലിയ അനിശ്ചിതത്വമാണ് പാർട്ടിയിൽ ഉണ്ടാക്കിയിരിക്കുന്നത്. വിഷയത്തിൽ ബന്ധപ്പെട്ടവരുടെ മറുപടിക്കായി ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

