കേരളക്കരയിൽ മുഖ്യമന്ത്രി ആരാകും എന്ന ചർച്ച സജീവമായി നിൽക്കുകയാണ്. ഇന്ന് പ്രഖ്യാപമുണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും തീരുമാനം ആകാത്തതോടെ ആ കാത്തിരിപ്പും വിഫലമായി.
വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിനായി ഉയർന്ന് കേൾക്കുന്നത്. വൈകാതെ തന്നെ ഇക്കാര്യത്തിൽ വ്യക്തതവരുമെന്നാണ് കരുതപ്പെടുന്നത്.
തതവസരത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവായി വരണമെന്നാണ് ആഗ്രഹമെന്ന് പറയുകയാണ് ബിഗ് ബോസ് താരം നോറ. ആര് മുഖ്യമന്ത്രിയാകുമെന്ന് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന്, “വിഡി സതീശനല്ല.
ഞാന്‍ പിണറായിന്റേ ആളാ..അദ്ദേഹം പ്രതിപക്ഷ നേതാവായാല്‍ കൊള്ളമെന്നുണ്ട്. ഇത്രയും വോട്ട് മാറ്റ് കുത്തിയത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല.
അത് അംഗീകരിക്കാന്‍ കൂടി പറ്റുന്നില്ല”, എന്ന് നോറ പറയുന്നു. “പിണറായി സര്‍ക്കാരിന്റേത് എന്ത് മോശം ഭരണമായിരുന്നുവെന്നാണ് നിങ്ങള്‍ പറയുന്നത്.
കൊവിഡിന് ശേഷം കേരളത്തില്‍ വേറെ പ്രശ്നങ്ങളൊന്നും വന്നില്ലേ. കേന്ദ്രം പോലും ഒഴിവാക്കി വിട്ട
പല കാര്യങ്ങളും പിണറായി വിജയന് മുന്നിട്ട് നിന്നത് കൊണ്ടാണ് പല കാര്യങ്ങളും കേരളത്തില്‍ നടന്നിട്ടുള്ളത്. പിണറായി ഭരണം തന്നെ വീണ്ടും കേരളത്തില്‍ വരണം.
സ്വര്‍ണത്തിന്റെ കാര്യം പറയുന്നു. ഒരു പാട്ട് ഉണ്ടാക്കി വച്ചെന്ന് കരുതി അത് സത്യമാവില്ല.
എനിക്ക് വേണമെങ്കിലും ഒരു പാട്ട് എഴുതി വച്ച് പാടിയിരിക്കാം. പിണറായി സര്‍ക്കാര്‍ എന്ത് മാറ്റമാണ് കൊണ്ടുവരാത്തത്.
പത്ത് കൊല്ലം മുന്‍പ് ഒന്ന് ടൈം ട്രാവല്‍ ചെയ്ത് നോക്ക്. എന്തായിരുന്നു അവസ്ഥയെന്ന്”, എന്നും നോറ കൂട്ടിച്ചേർത്തു.
കോൺഗ്രസിനെ അനുകൂലിച്ച് കൊണ്ടുള്ള അക്ബർ ഖാന്റെ പ്രതികരണത്തിന് നോറ നൽകിയ മറുപടിയും വൈറലാകുന്നുണ്ട്. “ജനങ്ങൾ എല്ലം കാണുന്നുണ്ട്.
ആദ്യം ഒരു മുഖ്യമന്ത്രിയെ കൊണ്ടു വാ.. എന്നിട്ട് ഡയലോഗ് അടിക്ക്.
അപ്പോള്‍ നിങ്ങള്‍ പറയുന്നത് കേള്‍ക്കാം. ജനവിധി എന്തായാലും പിണറായി അംഗീകരിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ലാസ്റ്റ് പോസ്റ്റ് ഒന്ന് പോയി നോക്കിയാല്‍ മനസിലാകും. ജനങ്ങള്‍ തീരുമാനിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
യുഡിഎഫിലെ മുഖ്യമന്ത്രി എവിടെ എന്നിട്ട്. അവിടെ കസേര കളിയല്ലേ കളിക്കുന്നത്”, എന്ന് നോറ ചോദിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

