വരാനിരിക്കുന്ന ഐപിഎൽ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിങ്സ് ഫ്രാഞ്ചൈസികൾ തമ്മിലുള്ള താരകൈമാറ്റം അന്തിമഘട്ടത്തിൽ. ഇതിന്റെ ഭാഗമായി ഹാര്‍ദിക് പാണ്ഡ്യയെയും അര്‍ഷ്ദീപ് സിംഗ്നെയും പരസ്പരം കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി.
ഇടപാടുമായി ബന്ധപ്പെട്ട താൽപ്പര്യപത്രം ഇരു ഫ്രാഞ്ചൈസികളും ഇതിനോടകം ബിസിസിഐക്ക് കൈമാറിയിട്ടുണ്ട്.
ഔദ്യോഗിക കരാറുകളിൽ ഇനി അന്തിമ ഒപ്പുവെക്കൽ മാത്രമാണ് ബാക്കിയുള്ളത്. താരകൈമാറ്റം സംബന്ധിച്ച് നാളെയോ മറ്റന്നാളോ ബിസിസിഐയുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അന്തിമ തീരുമാനം എടുക്കുന്നതിന് ഹാർദിക് പാണ്ഡ്യ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കങ്ങളിൽ ചെറിയ തോതിലുള്ള കാലതാമസം നേരിട്ടത്. എന്നാൽ താരങ്ങൾ രണ്ടുപേരും കൈമാറ്റത്തിന് പൂർണ്ണ സമ്മതം അറിയിച്ചതോടെ നിലവിലുണ്ടായിരുന്ന പ്രതിസന്ധികൾ പൂർണ്ണമായും വഴിമാറി.
ഐപിഎൽ ട്രേഡിങ് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കളിക്കാരുടെ ഒപ്പോടുകൂടിയ സമ്മതപത്രവും ഫ്രാഞ്ചൈസികൾ തമ്മിലുള്ള സാമ്പത്തിക കരാറുകളും പൂർത്തിയായാൽ മാത്രമേ ബിസിസിഐ ഇതിന് അംഗീകാരം നൽകുകയുള്ളൂ. തങ്ങളുടെ പേസ് ബൗളിങ് നിര കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുംബൈ ഇന്ത്യൻസ് അർഷ്ദീപ് സിംഗ്നെ ടീമിലെത്തിക്കുന്നത്.
മുൻ സീസണുകളിൽ ജസ്പ്രീത് ബുംറയ്ക്കൊപ്പം പന്തെറിയാൻ ശേഷിയുള്ള മികച്ചൊരു ഇന്ത്യൻ ഫാസ്റ്റ് ബൗളറുടെ അഭാവം മുംബൈ നേരിട്ടിരുന്നു. ടി20 ക്രിക്കറ്റിൽ പവർപ്ലേയിലും ഡെത്ത് ഓവറുകളിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന അർഷ്ദീപിന്റെ സാന്നിധ്യം ടീമിന്റെ ബൗളിങ് ആക്രമണത്തിന് വലിയ കരുത്ത് പകരും.
മറുവശത്ത്, ഹാർദിക് പാണ്ഡ്യയുടെ വരവ് പഞ്ചാബ് കിങ്സ് ടീമിന്റെ ബാറ്റിങ്, ബൗളിങ് സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, താരം ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിയേക്കില്ല.
നിലവിലെ നായകനായ ശ്രേയസ് അയ്യർ തന്നെയാകും പഞ്ചാബിനെ മുന്നോട്ട് നയിക്കുക എന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. ഒരു സീനിയർ ഓൾറൗണ്ടർ എന്ന നിലയിൽ ടീമിന് വേണ്ട
തന്ത്രപരമായ മാർഗനിർദേശങ്ങൾ നൽകുകയാകും ഹാർദിക്കിന്റെ പ്രധാന ചുമതല. കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന പഞ്ചാബിന് ഹാർദിക്കിന്റെ അന്താരാഷ്ട്ര അനുഭവസമ്പത്ത് ഏറെ നിർണായകമായി മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

