സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാൾ പൊലീസിന്റെ പിടിയിലായി. അരൂക്കുറ്റി നദുവത്ത് നഗർ സ്വദേശി അഹമ്മദ് ഹാഷിം (51) ആണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ അധികൃതരുടെ പിടിയിലായത്.
ഇയാളിൽ നിന്ന് 1600 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. സംസ്ഥാന സർക്കാരിന്റെ തൂഫാൻ ലഹരി നിർമാർജന പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ സാധാരണ പട്രോളിങ്ങിനിടയിലാണ് ഈ നിയമവിരുദ്ധ പ്രവർത്തനം പുറത്തുവന്നത്.
വടുതല കുണ്ടേക്കടവ് ഭാഗത്തുവെച്ച് സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് വില്‍പ്പന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ വീടിന്റെ കോമ്പൗണ്ടിൽ നിന്നും കൂടുതൽ പുകയില ഉൽപന്നങ്ങൾ കൂടി കണ്ടെടുത്തു.
പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലിജിമോൾ പി ടി, അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്പെക്ടർ ശിവദാസ പണിക്കർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ ബിജീഷ്, കലേഷ്, ജോമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടാനുള്ള നടപടികൾക്ക് നേതൃത്വം നൽകിയത്. തുടർന്ന് ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

