‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം.
സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് ഞാവൽപ്പഴം അഥവാ ജാമുന് ഫ്രൂട്ട്. ഈ ഞാവൽപ്പഴം കൊണ്ടുള്ള ഒരു വെറൈറ്റി ലെമണേഡ് തയ്യാറാക്കിയാലോ? വേണ്ട
ചേരുവകൾ
ഞാവൽപ്പഴം -10 എണ്ണം
പഞ്ചസാര -4 സ്പൂൺ
നാരങ്ങാ നീര് -2 നാരങ്ങയുടെ
സബ്ജ സീഡ്സ് -1 സ്പൂൺ കുതിർത്തത്
വെള്ളം -2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
ഞാവൽപ്പഴം നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്ത് ചെറിയ കഷണങ്ങളായിട്ട് മുറിച്ചതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മിക്സിയുടെ ജാറിലേയ്ക്ക് ഇട്ടു കൊടുക്കുക. ഇനി നാരങ്ങാനീര് ചേർത്ത് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് അതിനുശേഷം വെള്ളവും ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം ഗ്ലാസിലേയ്ക്ക് ഒഴിച്ചതിനു ശേഷം അതിലേയ്ക്ക് സബ്ജാ സീഡ്സ് കുതിർത്തതും ഐസ്ക്യൂബ്സും ചേർത്തു കൊടുക്കാവുന്നതാണ്. ഇതോടെ സംഭവം റെഡി. Also read: ഹെല്‍ത്തി മാതളനാരങ്ങാ മോജിറ്റോ ലെമണേഡ് തയ്യാറാക്കാം; റെസിപ്പി …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

