കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റവും സുരക്ഷയും കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി കൊച്ചി സിറ്റി പൊലീസ് രംഗത്ത്. ഇതിന്റെ ആദ്യഘട്ടമെന്നോണം ബസ് ജീവനക്കാരുടെ ഫോട്ടോകൾ ശേഖരിച്ച് സമഗ്രമായ പശ്ചാത്തല പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.
ഈ പരിശോധന വിജയകരമായി പൂർത്തിയാക്കുന്ന ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ബസ് കണ്ടക്ടർമാർക്കും ക്ലീനർമാർക്കുമാണ് പശ്ചാത്തല പരിശോധന കർശനമായി നിർബന്ധമാക്കിയിട്ടുള്ളത്.
പ്രധാനമായും പാട്ടത്തിന് എടുത്ത ബസുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചായിരിക്കും ഈ പരിശോധനകൾ നടപ്പിലാക്കുക. പുതിയ തീരുമാനപ്രകാരം നഗരത്തിലെ ബസ് ജീവനക്കാർ ഇനി മുതൽ ഔദ്യോഗിക തിരിച്ചറിയൽ കാർഡും ഒപ്പം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും കരുതേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

