വടകരയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ച ലഹരിമാഫിയ സംഘാംഗങ്ങളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നടന്ന മാർച്ചിൽ സംഘർഷം. വടകര പോലീസ് സ്റ്റേഷയിലേക്ക് നടത്തിയ മാർച്ചിലാണ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
സംഭവത്തിൽ ഒരു പോലീസുകാരൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത്.
നൂറിലധികം ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് പ്രതിഷേധ മാർച്ചിൽ അണിനിരന്നത്. സ്റ്റേഷന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് എടുത്തുമാറ്റി പ്രവർത്തകർ പെട്ടെന്ന് തന്നെ സ്റ്റേഷനുള്ളിലേക്ക് ഇരച്ചുകയറാൻ ശ്രമിക്കുകയായിരുന്നു.
ഈ വേളയിൽ പോലീസ് ലാത്തിച്ചാർജ് നടത്തുകയും, സ്റ്റേഷൻ മുറ്റത്ത് വെച്ച് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും സംഘർഷവും ഉണ്ടാവുകയും ചെയ്തു. മാർച്ചിൽ പങ്കെടുത്ത അഞ്ച് പ്രവർത്തകർക്കാണ് പരിക്കേറ്റത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

