വികസനത്തിന്റെ പേരിൽ പൈതൃക വസ്തുക്കളെ നശിപ്പിക്കുന്ന സമീപനം തികച്ചും ദൗർഭാഗ്യകരമാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.
തിരുവനന്തപുരം ഗവ. വിമൻസ് കോളജ് മലയാള വിഭാഗവും തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജും സംയുക്തമായി സംഘടിപ്പിച്ച പൈതൃകാവബോധ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“13 വർഷം മാത്രം പഴക്കമുള്ള മലയാള സർവകലാശാല പൈതൃക പഠനം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി. എന്നാൽ അതിനെക്കാൾ പഴക്കമുള്ള പല സർവകലാശാലകളും അക്കാര്യം മറന്നു.
പൈതൃക നിർമിതികൾക്ക് ഒരു മൂല്യവും കൽപിക്കാത്ത വികസന സമീപനമുള്ള സമീപനമാണ് പല ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്. പഴയ കൊച്ചി രാജകുടുംബത്തിന്റെ വിശ്രമ മന്ദിരമാണ് ആലുവ കൊട്ടാരം.
ഒരിക്കൽ അവിടെ സന്ദർശിച്ചപ്പോൾ ഉദ്യോഗസ്ഥർ സീലിങ്ങിൽ നീല പെയ്ന്റ് അടിക്കുന്നതു കണ്ടു. അതു മുഴുവൻ മാറ്റി ഒടുവിൽ വാർണിഷ് അടിക്കേണ്ടിവന്നു.” ചുമർചിത്രങ്ങളുടെ കാര്യത്തിലും സമാനമായ അവഗണനയാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നേപ്പാളിലെ ഹിമാലയ ദുരന്തം ഉദാഹരണമായി ചൂണ്ടിക്കാണിച്ച അദ്ദേഹം, പൈതൃകവും വികസനവും മുഖാമുഖം നിൽക്കുന്ന കാഴ്ചയാണ് അവിടെ കണ്ടതെന്നും പറഞ്ഞു. ചതുർധാമുകളെ ബന്ധിപ്പിച്ച് വലിയ റോഡുകളുടെ നിർമാണം നടക്കുന്നത് രാജ്യസുരക്ഷയുടെ പേരിലാണ്.
പൈതൃകമെന്നാൽ കേവലം വസ്തുക്കളല്ല, അതൊരു മൂല്യമാണെന്നും വിലയും മൂല്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കുട്ടിക്കാലത്ത് സുഹൃത്തുക്കൾ നൽകുന്ന സമ്മാനങ്ങൾക്ക് കാലമേറുമ്പോൾ വിലയൊന്നുമുണ്ടാകില്ലെങ്കിലും അതിനൊരു വലിയ മൂല്യമുണ്ട്.
അത്തരം നിർമിതികളും കലാസൃഷ്ടികളും അമൂല്യമാണെന്നും അവ വരുംതലമുറയ്ക്കായി സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രഫ.
ചിത്ര ടി. നായർ അധ്യക്ഷത വഹിച്ചു.
എൻ.എസ്. സുമേഷ് കൃഷ്ണൻ, ഡോ.
ബി.എസ്. ബിനു, അതിൽ നെടുങ്ങോട് പ്രഫ.
വി.ആർ. കാരുണ്യ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

