തിരുവനന്തപുരം കോർപ്പറേഷൻ ഹരിത കർമ്മ സേനാംഗങ്ങൾക്കായി പുതിയ യൂണിഫോം വിതരണം ചെയ്തു. കാവി നിറത്തിലുള്ള ഓവർ കോട്ടുകളാണ് പുതിയ യൂണിഫോമിന്റെ പ്രധാന ആകർഷണം.
ഇതിനു പുറമെ ഹെൽമറ്റും സുരക്ഷാ ഷൂകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തൊഴിലാളികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നമസ്തേ (NAMASTE) പദ്ധതിയുടെ ഭാഗമായാണ് പുതിയ യൂണിഫോം നടപ്പിലാക്കുന്നതെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
ഇതോടെ ദീർഘകാലമായി ഉപയോഗിച്ചുവന്ന പരമ്പരാഗത പച്ചനിറത്തിലുള്ള ഓവർ കോട്ടുകൾക്ക് പകരമായി കാവിനിറത്തോട് സാമ്യമുള്ള പുതിയ വസ്ത്രധാരണ രീതി കോർപ്പറേഷൻ നിലവിൽ വരുത്തി. 2017-ൽ സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം മിഷന്റെ കീഴിലാണ് ഹരിതകർമസേന രൂപീകൃതമായത്.
അന്നുമുതൽ പച്ചനിറത്തിലുള്ള പ്രത്യേക കോട്ടുകളായിരുന്നു ഇവരുടെ ഔദ്യോഗിക വേഷമായി നിശ്ചയിച്ചിരുന്നത്. രാത്രികാലങ്ങളിൽ ജോലി ചെയ്യുന്ന സമയത്ത് ഉൾപ്പെടെ കൂടുതൽ ദൃശ്യപരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

