ലോകകപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടർ മത്സരത്തിൽ ഈജിപ്തിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ മത്സരത്തിനിടെ റഫറി സ്വീകരിച്ച ചില തീരുമാനങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഈ വിഷയത്തിൽ പ്രതികരണവുമായി മുൻ മന്ത്രി എം ബി രാജേഷ് രംഗത്തെത്തി. മത്സരത്തിൽ ഈജിപ്തിന്റെ ഗോൾ അനുവദിക്കാതിരുന്ന വാർ (VAR) നടപടി തെറ്റായിരുന്നുവെന്ന് എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.
ഫുട്ബോളിനോടുള്ള തന്റെ ദീർഘകാലമായുള്ള ആഭിമുഖ്യം വെളിപ്പെടുത്തിയ അദ്ദേഹം, കായിക ഇനത്തിൽ നീതി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് സംസാരിച്ചത്. തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: “1986 മുതൽ ഞാനൊരു അർജൻറീന ആരാധകനാണ്.
അർജൻറീന തോറ്റപ്പോഴും ‘ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എനിക്കെന്താനന്ദമാണോമനേ’ എന്ന മട്ടിൽ അർജൻറീനിയൻ ഫുട്ബോളിനെ കാല്പനികമായി സ്നേഹിക്കുന്നയാൾ. പക്ഷേ ഇന്ന് പറയട്ടെ ഫുട്ബാളാണ് മറ്റെന്തിനേക്കാൾ”.
മത്സരത്തിലെ നിർണ്ണായക നിമിഷങ്ങളിൽ റഫറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ആരാധകർക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

